മദ്യപിച്ച് വാഹനമോടിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

ksrtc

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ കുമളി മാവേലിക്കര റൂട്ടില്‍ ഓടിയ ബസ്സിലെ ഡ്രൈവറായ  ആലപ്പുഴ ഇരവന്‍കര പ്രണവ് ഭവനില്‍ പ്രദീപാണ് സസ്പെന്‍ഷനിലായത്.  മലയോര പാതയില്‍ അശ്രദ്ധയോടെ  വാഹനമോടിച്ച ഇയാളെ യാത്രക്കാര്‍ ചോദ്യം ചെയ്തെങ്കിലും ഇത് വകവെക്കാതെ വണ്ടിയോടിച്ച ഇയാളെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പെരുവന്താനം പോലീസാണ് ഇയാളെ  അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ച ഇയാളെ പൊന്‍കുന്നം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃരത്തെി ബസ് കൊണ്ടുപോയി. തുടര്‍ന്ന് മദ്യലഹരിയില്‍ ബസ് ഓടിച്ചതിന് പ്രദീപിനെ കെ.എസ്.ആര്‍.ടി.സി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ksrtc driver, drunken driving, ksrtc

 

NO COMMENTS

LEAVE A REPLY