പരിചമുട്ട് കളിയില്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചു,വിജിലന്‍സിന് പരാതി

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിലെ പരിചമുട്ടു കളിയില്‍ വിധികര്‍ത്തകളെ സ്വാധീനിച്ചതായി പരാതി. ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഒന്നാംസ്ഥാനം നേടിയ ടീമുകളിലെ ഒരാള്‍ തല മൊട്ടയടിച്ചാണ് മത്സരത്തില്‍ പങ്കെടുത്തതെന്നാണ് സൂചന.

ഒരു പരിശീലകന്റെ ടീമിനാണ് മുഴുവന്‍ സമ്മാനവും ലഭിച്ചിരിക്കുന്നത്. ഫലത്തില്‍ സംശയമുണ്ടെന്ന് ഒരു വിധികര്‍ത്താവും സമ്മതിച്ചിട്ടുണ്ട്. മറ്റ് പരിശീലകരാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY