തെയ്യത്തിന്റെ നാട്ടിൽ കൗമാരകലയുടെ കിരീടം കോഴിക്കോട് സ്വന്തമാക്കി

തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ്​ കോഴിക്കോട്​ സ്വന്തമാക്കിയത്​. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിന്​ സ്വന്തം. ഇക്കാര്യത്തിൽ തിരുവനന്തപുരത്തിന്റെ റെക്കോർഡ് ആണ് തകർന്നത്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിൻറുമായി കോഴിക്കോട് സ്വർണകപ്പ്​ നിലനിര്‍ത്തിയത്.

ഇഞ്ചോടിഞ്ച്​ പൊരുതി നിന്ന പാലക്കാടിന് 936 പോയിൻറ്​​ നേടി​.  കണ്ണൂർ 933 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടി​ന്റെ  എട്ട്​ ഹയർ അപ്പീലുകളും തള്ളിയതോടെ കോഴിക്കോട്​ കിരീടം നിലനിർത്തുകയായിരുന്നു.

21 തവണയാണ്​ കോഴിക്കോട്​ കലോത്സവത്തിൽ സ്വർണകപ്പ്​ ജേതാക്കളായത്​.20 തവണ ഒറ്റക്ക്​ ജേതാക്കളായപ്പോള്‍ 2015-ല്‍ ഫോട്ടോ ഫിനിഷില്‍ പാലക്കാടുമായി കിരീടം പങ്കിടുകയായിരുന്നു.

 

NO COMMENTS

LEAVE A REPLY