അങ്ങനെ പുതിയതും പഴയതും ഇല്ല, ജീവിതം ഒന്നേയുള്ളൂ -രശ്മി നായര്‍

resmi r nair

കേസില്‍ പെട്ട് പുറത്തിറങ്ങിയതിന് ശേഷം വിവാദ നായിക രശ്മി ആര്‍ നായരുടേയും രാഹുല്‍ പശുപാലന്റേയും ഫെസ്സ് ബുക്ക് പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചയാണ്. ആ കൂട്ടത്തിലേക്ക് രശ്മി നായരുടെ ഏറ്റവും പുതിയ പോസ്റ്റ് എത്തി.
തെറി വിളിക്കുന്നവര്‍ക്കല്ല ഇത്തവണത്തെ പോസ്റ്റ്, മറിച്ച് സഹതാപ തരംഗവുമായി എത്തിയവര്‍ക്കാണ്.
നിങ്ങൾ നിരപരാധികൾ ആണെങ്കിൽ സംഭവിച്ചത് എന്താണെന്നു ഇവിടെ തുറന്ന് പറഞ്ഞൂടെ എന്ന ചോദ്യവുമായി എത്തിയവര്‍ക്കാണ് ഈ മറുപടി,
ലൈംഗീകതയുമായി ചേർത്തുവച്ച സ്ത്രീശരീരത്തിൽ നിന്നും വരുന്ന വാചകങ്ങൾ കേൾക്കുന്നതിലെ ‘കിക്ക് ‘ കേള്‍ക്കാനല്ലേ? അതിനു നിന്നുതരാൻ തൽകാലം സൗകര്യമില്ലെന്നാണ് രശ്മിയുടെ മറുപടി. പുതിയ ഒരു ജീവിതം തുടങ്ങണമെന്ന് ഉപദേശവുമായി വരുന്നവരോട് ജീവിതം അങ്ങനെ പുതിയതും പഴയതും ഒന്നുമില്ല ഒന്നേയുള്ളൂ, പിന്തുടർന്നിരുന്നവയും മുറുകെപിടിച്ചിരുന്നവയും ഒന്നും തെറ്റായിരുന്നു എന്ന് ഇതുവരെ തോനിയിട്ടില്ല അതുകൊണ്ട് പുതിയതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല എന്നാണ് രശ്മിയുടെ മറുപടി. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

NO COMMENTS

LEAVE A REPLY