സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പുറത്തിറക്കി

AKHILESH

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പുറത്തിറക്കി. എസ്.പി നേതാവ് മുലായം സിങ്ങ് യാദവ് ചടങ്ങിന് എത്തിയില്ല.

അതേസമയം, കോൺഗ്രസുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമാജ്‌വാദി പാർട്ടി ഔദ്യോഗികമായി അറിയിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ഉത്തർ പ്രദേശിലെ 403 സീറ്റുകളിൽ 105 സീറ്റുകളാണ് കോൺഗ്രസിന് നൽകാൻ അഖിലേഷ് തയാറായത്. ബാക്കി സീറ്റുകളിൽ എസ്.പി മത്‌സരിക്കും. സോണിയാ ഗാന്ധി ഇടപെട്ടാണ് സഖ്യ കക്ഷി സീറ്റ് വിഭജനത്തിൽ ധാരണയായത്.

NO COMMENTS

LEAVE A REPLY