രാഷ്ട്രീയ പാർട്ടികൾ അക്രമത്തിലേക്ക് തിരിയുന്നത് ആശയങ്ങൾ പരാജയപ്പെടുമ്പോൾ : ശ്രീനിവാസൻ

sreenivasan

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ. ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ അക്രമത്തിലേക്ക് തിരിയുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. ഓരോ പാർട്ടികളും അവരുടെ അണികളെ സംരക്ഷിച്ച് നിർത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗമായി മാറി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പലരും ക്ഷണിച്ചതാണ്. എന്നാൽ താൻ രാഷ്ട്രീയക്കാരനല്ല, അതിനാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല. മാത്രമല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവർ സ്വേച്ഛാധിപതികളായി മാറി. അത്തരം രാഷ്ട്രീയത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY