ജിദ്ദയിൽ ഭീകരർ സ്വയം പൊട്ടിത്തെറിച്ചു

0
57
terror attack

കിഴക്കൻ ജിദ്ദയിലെ അഹറസാത്തിൽ രണ്ടു ഭീകരർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. സുരക്ഷാ സേനയുടെ പ്രത്യേകസംഘം നടത്തിയ ഓപറേഷനിടെയാണ് സംഭവം. പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം മേഖല വളയുകയായിരുന്നു.

പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ ഉടൻ വെടിവെപ്പ് ആരംഭിച്ചു. രക്ഷപ്പെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ചാവേർ ആക്രമണത്തിനായി തയാറാക്കി സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ച് രണ്ടുപേരും മരിക്കുകയായിരുന്നു. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു പൊലീസ് നടപടി.

NO COMMENTS

LEAVE A REPLY