മുലായം സിങ്​ യാദവുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചു- അഖിലേഷ്​ യാദവ്

സമാജ്​ വാദി പാർട്ടിയിലെ മുതിർന്ന നേതാവ്​ മുലായം സിങ്​ യാദവുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​.ഇരുവരും ഫേസ്ബുക്കിലൂടെ പ്രകടന പത്രിക മുലായം സിംഗ് യാദവിന് കൈമാറുന്ന ചിത്രവും അഖിലേഷ് യാദവ് പുറത്ത് വിട്ടു.

സമാജ്​ വാദി പാർട്ടി നേതാവായ അസംഖാ​​െൻറ നേതൃത്ത്വത്തിൽ നടത്തിയ അനുനയ ശ്രമങ്ങൾക്കൊടുവിലാണ്​ ഇരുവരും തമ്മിലുള്ള പ്രശ്​നങ്ങൾക്ക്​ പരിഹാരമായതെന്നാണ്​ സൂചന. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിന്​ ശേഷം അഖിലേഷും ഭാര്യ ഡിംപിളും മുലായം സിങുമായി കൂടികാഴ്​ച നടത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY