കാസര്‍കോട് നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ റിവോള്‍വര്‍!‍ അപകടത്തില്‍ ഒരു മരണം

revolver

കാസര്‍കോട് ഉപ്പളയില്‍ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തകര്‍ന്ന കാറില്‍ നിന്ന് റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കാറില്‍ അഞ്ച് പേരുണ്ടായിരുന്നെങ്കിലും ഒരാള്‍ അപകടം നടന്നയുടനെ രക്ഷപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി 12.15ന് ദേശീയപാതയിൽ മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപമാണ് അപകടം. കാഞ്ഞങ്ങാട് സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. പരിക്കേറ്റവരെ കാസര്‍കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Accident, kasargod

NO COMMENTS

LEAVE A REPLY