എ ഗ്രേഡോടെ ഒന്നാം സ്ഥാനം ഐടി@സ്കൂളിനും!!

IT @ school

സ്ക്കൂള്‍ കലോത്സവം അങ്ങ് കണ്ണൂരായിരുന്നുവെങ്കിലും, മേളയുടെ തുടിപ്പ് എല്ലാവരിലും എത്തിച്ച ഒരു സംഘമുണ്ട്. ഐടി@സ്ക്കൂള്‍!. വെബ്സൈറ്റ്, വെബ് ലൈവ് സ്ട്രീമിങ്, പൂമരം മൊബൈൽ ആപ്പ്, വിക്ടേഴ്സ് ചാനൽ തുടങ്ങിയ മാധ്യമങ്ങളിലൂടെ കലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ ജനങ്ങളിലേക്ക് എത്തിച്ചത് ഈ കൂട്ടായ്മയാണ്.

team30ക്യാമറയൂണിറ്റുകളാണ് ഇതിനായി ഏഴ് രാവും പകലും ഇവിടെ ഇതിനായി ഉണര്‍ന്നിരുന്നത്. 350 ജീവനക്കാരും ഷിഫ്റ്റ് പോലും നോക്കാതെ ചേര്‍ന്ന് നിന്നു. ഫലമോ, കലോത്സവത്തിന്റെ ഓരോ തുടിപ്പും, പോയന്റ് നിലയും എന്തിന് അപ്പീല്‍ ഫലങ്ങള്‍വരെ പരമാവധി ജനങ്ങളിലേക്ക് അപ്പപ്പോള്‍ ഒഴുകി എത്തി.

anvar
അൻവർ

പൂമരം മൊബൈല്‍ ആപ്പ് വഴി പരമാവധി ജനങ്ങള്‍ മേളയുടെ ഭാഗമായി, വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കേരളത്തിലെ എല്ലാ മാധ്യമസ്ഥാപനങ്ങളേയും കലോത്സവ വാര്‍ത്തകള്‍ കൃത്യതയോടെ തത്സമയം അറിയിച്ചു ഐടി @ സ്ക്കൂളിനായിയി. കലോത്സവത്തിലെ സമ്മാനാര്‍ഹമായി കഥ, കവിത, ചിത്ര രചന തുടങ്ങി എല്ലാ കലാസൃഷ്ടികളും ഇനി സ്കൂൾ വിക്കിയിൽ സൂക്ഷിക്കപ്പെടും. ഇനി അത് എപ്പോൾ വേണമെങ്കിലും വായിക്കുകയും ചെയ്യാം.

IT @ school

NO COMMENTS

LEAVE A REPLY