Advertisement

യു.ഡി.എഫ്. കളക്ടറേറ്റുകള്‍ക്കു മുന്നില്‍ 24 ന് പിക്കറ്റിംഗ് നടത്തും

January 23, 2017
Google News 1 minute Read
udf

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനുവരി 24 ന്  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിലും മറ്റു ജില്ലകളില്‍ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും യു.ഡി.എഫ്. നേതൃത്വത്തില്‍ പിക്കറ്റിംഗ് നടത്തും.

തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ഉദ്ഘാടനം  ചെയ്യും.  ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. കൊല്ലത്ത് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ആലപ്പുഴയില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, പത്തനംതിട്ടയില്‍ ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എക്‌സ് എം.എല്‍.എ., കോട്ടയത്ത് എ.ഐ.സി.സി. വക്താവ് പി.സി.ചാക്കോ, ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.  യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പങ്കെടുക്കും. തൃശ്ശൂരില്‍ കെ.സി.വേണുഗോപാല്‍ എം.പി.., പാലക്കാട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മലപ്പുറത്ത് ഡോ. എം.കെ.മുനീര്‍ എം.എല്‍.എ., കോഴിക്കോട്ട് ജനതാദള്‍ (യു.) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി., കണ്ണൂരില്‍ കെ. മുരളീധരന്‍ എം.എല്‍.എ., വയനാട്ടില്‍ സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍, കാസര്‍ഗോഡ് ബെന്നി ബഹന്നാല്‍ എക്‌സ് എം.എല്‍.എ. എന്നിവര്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here