ജെല്ലിക്കെട്ട് വിഷയം: വിജ്ഞാപനം പിൻവലിക്കാൻ തയാറെന്ന് കേന്ദ്രം

jellykettu

തമിഴ്നാട് നിയമസഭയിൽ ജല്ലിക്കെട്ടിനായുള്ള ബിൽ പാസാക്കിയതിനാൽ 2016ൽ പുറത്തിറക്കിയ  വിജ്ഞാപനം പിൻവലിക്കാൻ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിജ്ഞാപനത്തിൽ സുപ്രീംകോടതി വിധി പറയാനിരിക്കേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് വിഷയത്തിൽ വധി പറയുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയോട് അപേക്ഷിച്ചിരുന്നു.

NO COMMENTS

LEAVE A REPLY