മറീന ബീച്ചിലെ പോലീസ് ഇടപെടല്‍ ഞെട്ടിച്ചു- കമല്‍ഹാസന്‍

Kamal Hassan 100 crore defamation case against kamal hassan

ജെല്ലിക്കെട്ട് പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ അക്രമം തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ഹാസന്‍. മൃഗസംരക്ഷണ വകുപ്പ് തമിഴ്നാടിന്റെ പൈതൃകത്തെ തിരിച്ചറിയണമെന്നും കമ്ല‍ഹാസന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുടെ ആവശ്യം ജെല്ലിക്കെട്ട് മാത്രമായിരുന്നില്ല, മറിച്ച് അവരുടെ മനസിലെ നിരാശകൂടിയാണ് അവിടെ പ്രതിഫലിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേ സമയം ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വ്യാപമായി അക്രമങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസ് വണ്ടികള്‍ കത്തിക്കുന്നതിന്റേയും തകര്‍ക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY