പുതിയ ഭരണസമിതിയെ നിർദേശിക്കാന്‍ ബി.സി.സി.​ഐയോട് സുപ്രീംകോടതി

പുതിയ ഭരണസമിതി അംഗങ്ങളുടെ പേരുകൾ നിർദേശിക്കാൻ സുപ്രിംകോടതി ബി.സി.സി.​ഐയോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ മുദ്ര വെച്ച കവറിൽ നൽകാൻ ബി.സി.സി.​െഎ​ അഭിഭാഷകൻ കപിൽ സിബലിനോടാണ്​ സുപ്രീംകോടതി നിർദേശിച്ചത്.

ഭരണസമിതിയെ പ്രഖ്യാപിക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടി വെക്കണമെന്ന്​ കേന്ദ്രസർക്കാറിന്​ വേണ്ടി അറ്റോണി​ ജനറൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.ജനുവരി 30 ന് കേസിൽ അടുത്ത വാദം കേൾക്കും. സ്വയംഭരണം ഇല്ലാതാക്കുകയല്ല ബി.സി.സി.​െഎ​​യെ ​ശുദ്ധീകരിക്കുകയാണ്​ ചെയ്യുന്നതെന്ന്​ സുപ്രീംകോടതി പറഞ്ഞു. 70 വയസ്സിൽ കൂടുതലുള്ളവർക്ക്​ ബി.സി.സി.​​ഐയിൽ അംഗത്വം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

NO COMMENTS

LEAVE A REPLY