അംഗപരിമിതര്‍ക്ക് പുനര്‍നിയമനം

ministry

അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിക്കുകയും പി.എസ്.സി മുഖേന സ്ഥിര നിയമനം, പ്രസവാവധി, അധ്യയന വര്‍ഷാവസാനം എന്നീ കാരണങ്ങളാല്‍ 179 ദിവസം സേവനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും. സാമൂഹിക നീതി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത 157 അംഗ പരിമിതര്‍ക്ക് 2677 സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ ഇതുവരെ നികത്തപ്പെടാത്ത ഒഴിവുകളില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍ നിയമനം നല്‍കുക.

NO COMMENTS

LEAVE A REPLY