രാഷ്ട്രപതിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി എറണാകുളം കളക്ടർ

eranakulam collector

ഐ.ടി മിഷൻ ഡയറക്ടറായിരിക്കെ തെരഞ്ഞെടുപ്പ് വേളയിലെ മികച്ച പ്രവർത്തനം മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച അവാർഡ് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള ന്യൂദൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്നും ഏറ്റുവാങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ ഐ.ടി മിഷൻ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. സാധാരണ വോട്ടർമാർക്ക് മുതൽ പോളിംഗ്, പ്രിസൈഡിങ്, കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് വരെ പ്രയോജനകരമാകുന്ന വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഐ.ടി മിഷൻ രൂപം നൽകി.

eranakulam collectorവോട്ടർ പട്ടിക, വിവിധ അനുമതികൾ, സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള ഇ വോട്ടർ മൊബൈൽ ആപ്ലിക്കേഷൻ, പരാതി പരിഹാര സംവിധാനമായ ഇ പരിഹാരം, രാഷ്ട്രീയ പാർട്ടികൾക്ക് വിവിധ അനുമതികൾ നൽകുന്നതിനുള്ള ഇ അനുമതി, വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനുള്ള ഇ വാഹനം, തിരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള ഇ ഒബ്‌സർവർ, തിരഞ്ഞെടുപ്പ് ദിനത്തിൽ 1100 പോളിങ് ബൂത്തുകളിൽ നിന്നുള്ള ലൈവ് വെബ് കാസ്റ്റിങ്, തിരഞ്ഞെടുപ്പ് ഫലം ക്രോഡീകരിക്കുന്നതിനും തത്സമയം അറിയിക്കുന്നതിനുള്ള ഇലക്ഷൻ റിസൽട്ട്‌സ് എന്നിവയാണ് ഐ.ടി മിഷൻ 2016ലെ തിരഞ്ഞെടുപ്പിൽ തയാറാക്കിയത്.

NO COMMENTS

LEAVE A REPLY