ടി പി സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സെൻകുമാർ പറഞ്ഞു.

ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സെൻകുമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നൽകിയ ഹർജി തള്ളിയതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത് ഏകപക്ഷീയമായാണെന്നും സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ചാണ് ഹർജി നൽകിയത്.

NO COMMENTS

LEAVE A REPLY