ഫെബ്രുവരി 11 ന് മെഗാ തൊഴിൽ മേള

job fair

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിത കോളേജിൽ 2017 ഫെബ്രുവരി 11 ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികളിൽ നിന്നോ ഉദ്യോഗദായകരിൽ നിന്നോ ഫീസ് ഈടാക്കുന്നതല്ലെന്നും സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ഫോൺ : 9544883773

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കു ഉദ്യോഗദായകർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. http://www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഉദ്യോഗാർത്ഥികൾ job Seekers Regitsration എന്ന ലിങ്ക് വഴി രജിസ്‌ററർ ചെയ്യുമ്പോൾ ലഭിക്കുന്ന ഹാൾ ടിക്കറ്റും അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റ/സിവിയുമായി അനുവദിച്ച സമയത്ത് വേദിയിൽ ഹാജരാകണം. ഇൻഫർമേഷൻ ടെക്‌നോളജി, ടെക്‌നിക്കൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, മാനേജ്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആന്റ് മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിരവധി അവസരങ്ങളുണ്ട്. ഫോൺ : 04712476713

NO COMMENTS

LEAVE A REPLY