റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡൽഹിയിൽ കനത്ത സുരക്ഷ 

republic day

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. റിപ്പബ്ലിക് ദിനമായ നാളെ പാക് ഭീകരർ അഫ്ഗാൻ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.

സുരക്ഷ കർശനമാക്കാൻ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്(എസ്പിജി) പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ ഡൽഹിയിൽ വിന്യസിച്ചു. വ്യോമാക്രമണം ചെറുക്കാൻ ആന്റി ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY