പിണറായിയെ പനീര്‍സെല്‍വമാക്കി പാസ്വാന്റെ ട്വീറ്റ്

twitter

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ റേഷന്‍ വിഹിതം പ്രശ്നമൊക്കെ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ച് പിണറായി വിജയന്‍ യാത്ര പറഞ്ഞു. ഇതിനി ശേഷം പാസ്വാന്‍ ട്വീറ്റ് കണ്ട് എല്ലാവരും ഒന്ന് ഞെട്ടി, കേരള മുഖ്യമന്ത്രി പനീര്‍ സെല്‍വവുമായി ചര്‍ച്ച നടത്തി എന്നായിരുന്നു ട്വീറ്റില്‍. പിണറായിയുടെ ചിത്രം അടക്കമാണ് ഈ ‘ആള്‍മാറാട്ടം’. ഇത് ചര്‍ച്ചയായതിനെ തുടര്‍ന്ന് പാസ്വാന്‍ തെറ്റ് തിരുത്തി പുതിയ ട്വീറ്റ് ഇടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY