കല്‍പ്പന മറഞ്ഞിട്ട് ഒരു വര്‍ഷം !!

ചാര്‍ലിയിലെ ക്വീന്‍ മേരിയെന്ന നൊമ്പരപ്പെടുത്തുന്ന കഥാപാത്രമാണ് വെള്ളിത്തിരയില്‍ നിന്നും, ഈ ലോകത്ത് നിന്ന് തന്നെയും മാ‍ഞ്ഞിട്ടും മലയാളികളുടെ മനസില്‍ കല്‍പന.  ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിച്ചുകൊണ്ട് കരയിക്കാനും ഒട്ടനവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടും കല്‍പനയെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ ചെന്നു നില്ക്കുക, ചാര്‍ലിയിലെ ക്വീന്‍ മേരിയോടൊപ്പം ആ ബോട്ടിന്റെ ഒരറ്റത്താണ്. ഒരു പക്ഷേ  ആ സിനിമയിലെ അപ്രതീക്ഷിതമായ ആ വിടവാങ്ങാല്‍ കാരണമാകും ഇത്. ജീവിതത്തില്‍ നിന്നും കല്‍പന മറഞ്ഞത് അത്പോലെ അപ്രതീക്ഷിതമായിരുന്നുവല്ലോ?  മലയാളികള്‍ക്ക് കല്‍പ്പനയെ നഷ്ടപ്പെട്ടിട്ട് ഇന്ന് ഒരു കൊല്ലം!!

Subscribe to watch more

2016 ജനുവരി 25 ഹൈദ്രാബാദിലെ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് ഈ ചിരിമുഖം മാഞ്ഞത്. ഐഫ അവാര്‍‍ഡ് ദാനചടങ്ങിനായാണ് കല്‍പന ഹൈദ്രാബാദില്‍ എത്തിയത്. മുറിയില്‍ ബോധരഹിതയായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

kalpana-222.jpg.image.784.410.jpg.image.784.410
ഇനി ഒരിക്കലും ഇരുട്ടില്‍ തെളിയുന്ന ആ വലിയ സ്ക്രീനില്‍ നമ്മെയും കാത്ത് കല്‍പന നില്‍ക്കില്ല. ചാര്‍ലിയിലെ പോലെ ആ ബോട്ടിന്റെ ഒരറ്റത്ത് വിദൂരതയിലേക്ക് കണ്ണില്‍ സങ്കടത്തിന്റെ കടലൊളിപ്പിച്ചുവച്ച ക്വീന്‍ മേരി, ഇന്ന് മേഘങ്ങള്‍ക്കപ്പുറത്ത് നമ്മെ ഇങ്ങോട്ട് നോക്കുന്നുണ്ടാകും.

Subscribe to watch more

NO COMMENTS

LEAVE A REPLY