നടിയെ തെരുവുനായകള്‍ കടിച്ചു കീറി

parul yadav

കന്നട നടി പാറുല്‍ യാദവിന് തെരുവ് നായകളുടെ ആക്രമണം. രാവിലെ നടക്കാനിറങ്ങിയ പാറുല്‍ യാദവിനെ ആറ് തെരുവുനായകള്‍ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. പാറുലിന്റെ ഫ്ലാറ്റിന് സമീപത്ത് വച്ച് തന്നെയായിരുന്നു ആക്രമണം. തന്റെ വളര്‍ത്തുനായയെ തെരുവുനായകള്‍ ആക്രമിക്കാനടത്തപ്പോള്‍ നടി തടഞ്ഞതിനെ തുടര്‍ന്നാണ് തെരുവുനായ്ക്കള്‍ നടിയെ ആക്രമിച്ചത്.
നടിയുടെ കഴുത്തിലും കയ്യിലും തലയിലും സാരമായ മുറിവുകളുണ്ട്. തലയിലെ മുറിവിന് മൂന്ന് ഇഞ്ചോളം ആഴമുണ്ട്. മുബൈയിലെ കോകിലെബെന്‍ ആശുപത്രിയിലാണ് നടിയെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മലയാളത്തില്‍ കൃത്യം , ബ്ലാക്ക് ഡാലിയ തുടങ്ങിയ ചിത്രങ്ങളില്‍ പാറുല്‍ അഭിനയിച്ചിട്ടുണ്ട്.

parul yadav

NO COMMENTS

LEAVE A REPLY