ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ

toms college

കോട്ടയം മറ്റക്കര ടോംസ് കോളേജിന്റെ അഫീലിയേഷന്‍ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാലയുടെ ശുപാര്‍ശ.
വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വിസി പത്മകുമാര്‍ കോളേജിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.

ഈ ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. അതേസമയം പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ച ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ല. ഇന്‍വിജിലേറ്ററും കോളേജ് പ്രിന്‍സിപ്പലും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY