ദുബായിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

accident

ദുബായിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ദുബായിലെ മർമൂം അൽ ലിസൈലിയിലാണ് സംഭവം. മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ് പൊട്ടച്ചോല (41), വളാഞ്ചേരി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണ് മരിച്ചത്. അൽ ലിസൈലിയിലെ കുതിര വളർത്തുകേന്ദ്രത്തിലെ തൊഴിലാളികളായ ഇവർ രാത്രിയിൽ ജോലി കഴിഞ്ഞ് ഇറങ്ങവെയാണ് വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

NO COMMENTS

LEAVE A REPLY