ലോ കോളേജ്; ആരോപണങ്ങള്‍ സര്‍വകലാശാല ഉപസമിതി വിലയിരുത്തിയതായി റിപ്പോർട്ട്

Kerala-Law-Academy law academy afiliation wont be banned

ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവകരമാണെന്ന് സര്‍വകലാശാല ഉപസമിതിയുടെ കണ്ടെത്തിയതായി വാർത്ത. കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായി സമിതി കണ്ടെത്തിയെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ക്യാമറ വച്ചതും സമിതിയുടെ കണ്ടെത്തലിൽ ഉണ്ടെന്നും സൂചനയുണ്ട്. സമിതി വെള്ളിയാഴ്ച ഇതില്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 28ന് ഇത് സിന്റിക്കേറ്റ് ചര്‍ച്ച ചെയ്യും.

അതെസമയം, ലോ അക്കാദമിക്ക് സർവകലാശാല അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കേരള സർവകലാശാലയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

NO COMMENTS

LEAVE A REPLY