ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കും

migrants

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനതല സര്‍വേ ജനുവരി 26, 27, 28 തീയതികളില്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ നടക്കും. (26ന് രാവിലെ 11ന്  വല്ലം കൊച്ചങ്ങാടി കവലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ സര്‍വേ നടത്തി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

അഡ്വ.എല്‍ദോസ് കുന്നപ്പിളളി എം.എല്‍എ., പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല തുടങ്ങിയവര്‍ പങ്കെടുക്കും. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലുമായി നടക്കുന്ന സര്‍വേ നടത്തുന്നത് മാറമ്പള്ളി എം.ഇ.എസ്. കോളജ് വിദ്യാര്‍ഥികളാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, വിദ്യാഭ്യാസ നിലവാരം, മലയാളം, ഹിന്ദി ഭാഷകളിലെ സാക്ഷരതാ നിലവാരം തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. സര്‍വേയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുനിസിപ്പല്‍ വാര്‍ഡുകളില്‍കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY