കെഎസ്ആര്‍ടിസി പിങ്ക് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ  വനിതകള്‍ക്കുള്ള പിങ്ക് ബസിന് തുടക്കമായി.  തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഇത് ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വനിതാ യാത്രക്കാര്‍ക്ക് മാത്രമായി ആരംഭിച്ച സര്‍വീസില്‍ കണ്ടക്ടറും വനിതയായിരിക്കും. കിഴക്കേക്കോട്ട നിന്ന് വെഞ്ഞാറമൂട്, കഴക്കൂട്ടം, ആറ്റിങ്ങല്‍, പേരൂര്‍ക്കട, നീറമണ്‍കര റൂട്ടുകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുക.

NO COMMENTS

LEAVE A REPLY