മെക്‌സിക്കൻ അതിർത്തിയിൽ മതിൽ ഉയരും; വാഗ്ദാനം പാലിച്ച് ട്രംപ്

trump

അമേരിക്ക – മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ മതിൽ ഉയരുമെന്ന് ഉറപ്പായി. ഡ്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നത്.

അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയിലെങ്ങും പ്രതിഷേദം കനക്കുകയാണ്. കുടിയേറ്റ വിരുദ്ധ നയത്തിലൂടെ കൂടിയേറ്റാക്കാർക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെ നിയമപരമായിതന്നെ നേരിടുമെന്ന് ന്യൂയോർക്ക് മേയർ വ്യക്തമാക്കി. അതിർത്തിയിലെ മതിൽ നിർമ്മാണത്തിന് യാതൊരു സാമ്പത്തിക സഹായവും നൽകില്ലെന്ന് മെക്‌സിക്കൻ പ്രസിഡന്റ് എന്റിക്വ പെനാ നീറ്റോ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY