പുഴുവരിക്കുന്ന ചോറ്, കോഴിയുടെ അവശിഷ്ടമുപയോഗിച്ച് കറി, പട്ടിണി സമരവുമായി വിദ്യാർത്ഥിനികൾ

bug in food

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകുന്നതിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ വിദ്യാർത്ഥിനികളുടെ പട്ടിണി സമരം. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഹോസ്റ്റലിലെ ഭക്ഷണം വൃത്തി ഹീനമാണെന്ന് ആരോപിച്ച് വിദ്യാർത്ഥിനികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ കാന്റീൻ പുതിയ ആളുകളെ ഏൽപ്പിച്ചെങ്കിലും നല്ല ഭക്ഷണം കിട്ടാത്തതിനെ തുടർന്നാണ് ഇവർ പട്ടിണി സമരം നടത്തുന്നത്.

പുഴു അരിക്കുന്ന അരിയുപയോഗിച്ചാണ് ചോറ് വെക്കുന്നതെന്നും കോഴിയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് കോഴിക്കറി ഉണ്ടാക്കുന്നതെന്നും കുട്ടികൾ ആരോപിക്കുന്നു. പാത്രങ്ങൾ കഴുകാറില്ലെന്നും വീണ്ടും വീണ്ടും അതിൽതന്നെയാണ് പാചകം ചെയ്യുന്നതെന്നും കാന്റീൻ നടത്തിപ്പുകാരെ മാറ്റിയിട്ടും അവസ്ഥ കൂടുതൽ ദയനീയമാണെന്നുമാണ് ഇവർ പറയുന്നത്. നല്ല ഭക്ഷണ ലഭിക്കാത്ത പക്ഷം അനിശ്ചിത കാല സമരം നടത്തുമെന്നും വിദ്യാർത്ഥിനികൾ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY