എബി പറക്കും.. കോടതി സിഗ്നല്‍ കൊടുത്തു

വിനീത് ശ്രീനിവാസന്‍ നായകനായ എബി എന്ന ചിത്രത്തിന് കോടതിയുടെ അനുകൂല വിധി. വിനീത് ശ്രീനിവാസന്‍ നായകനായ എബിയുടെ ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ട് വിമാനത്തിന്റെ സംവിധായകന്‍ പ്രദീപ് എം. നായര്‍ നല്‍കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി തള്ളി. വിമാനത്തിന്റേയും എബിയുടേയും തിരക്കഥകള്‍ തമ്മില്‍ സാമ്യമില്ലെന്ന് കാണിച്ചാണ് കോടതി വിധി.
സജി തോമസ് എന്ന മൂകനും ബധിരനുമായ ആളുടെ കഥയാണ് പൃഥ്വിനായകനാകുന്ന വിമാനം പറയുന്നത്. വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ശ്രീകാന്ത് മുരളിയാണ് എബിയുടെ സംവിധായകന്‍.

NO COMMENTS

LEAVE A REPLY