തലശ്ശേരി ബോംബേറ് ; സംഘപരിവാറിന്റെ രാക്ഷസീയ മുഖം വീണ്ടും വെളിപ്പെടുത്തി : ചെന്നിത്തല

ramesh chennithala

തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബോംബെറിഞ്ഞ നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയ്ക്ക് നേരെ ബോംബെറിഞ്ഞ സംഘപരിവാർ, കേരളത്തിൽ രാക്ഷസീയ മുഖം വീണ്ടും വെളിപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വെളിപ്പെടുത്തി. അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമായ സംഭവമാണിത്. കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവർത്തനത്തിനു സംഘപരിവാർ തയാറാകണമെന്നും ചെന്നിത്തല.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ച വേദിയിലേക്ക് ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘപരിവാർ ശക്തികൾ കേരളത്തിന് മുൻപാകെ വീണ്ടും വെളിപ്പെടുത്തി. അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമായ സംഭവമാണിത്. കണ്ണൂരിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവർത്തനത്തിനു സംഘപരിവാർ തയാറാകണം. ഫാസിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങൾ തരിമ്പും അംഗീകരിക്കില്ല. ഇത്തരം ആക്രമണ മാർഗങ്ങൾ അവസാനിപ്പിക്കാൻ തയാറാകണം. കോടിയേരിക്കെതിരായ സംഘപരിവാർ ആക്രമണത്തെ അപലപിക്കുന്നു.

NO COMMENTS

LEAVE A REPLY