അധികാരമില്ലാത്തതിന്റെ അസ്വസ്ഥതയാണ് കോൺഗ്രസിന്: മോഡി

MODI.1

കോൺഗ്രസിനും ആംആദ്മി പാർട്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇരുപാർട്ടികൾക്കുമെതിരെ മോഡി ആഞ്ഞടിച്ചത്.

രാജ്യം മുഴുവൻ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതിന്റെ അസ്വസ്ഥതയാണ് ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നതെന്നും മോഡി പറഞ്ഞു. കരയിൽ പിടിച്ചിട്ട മീൻ പോലെയാണ് ഇപ്പോൾ കോൺഗ്രസ്. ഫെബ്രുവരി നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും മോഡി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY