ഫെഫ്കയുടെ ബിജെപി വേര്‍ഷന്‍ വരുന്നു

സംവിധായകരുടെ സംഘടന ഫെഫ്ക പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയെ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളാണ് ഫെഫ്കയെ പിളര്‍ക്കുന്നത്. അടുത്ത മാസത്തോടെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകും. ബിജെപിയില്‍ വിശ്വസിക്കുന്ന നിരവധി പേര്‍ ഫെഫ്കയിലുണ്ടെന്നും, ഞങ്ങള്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരാണെന്നും സംവിധായകന്‍ രാജസേനന്‍ പ്രതികരിച്ചിരുന്നു.ഇതിന് പിന്നില്‍ സുരേഷ് ഗോപിയും ഭീമന്‍രഘുവുമാണ് കരുക്കള്‍ നീക്കുന്നതെന്നാണ് സൂചന.

രാജസേനന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി വാര്‍ത്തകള്‍ പരക്കുന്നുമുണ്ട്. ഫെഫ്കയുടെ നിലപാടുകളുമായി യോജിപ്പില്ലെന്ന് രാജസേനന്‍ പരസ്യമായി തുറന്നടിക്കുകയും ചെയ്തുകഴിഞ്ഞു. കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയില്‍ ഐക്യമുണ്ടായില്ലെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുളള അവസ്ഥ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് രാജസേനന്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY