ആഴക്കടലിൽ നിഖിലിനും യൂനിക്കയ്ക്കും പ്രണയ സാഫല്യം

MARRIAGE UNDER WATER

കേരളത്തിലെ ആദ്യത്തെ ആഴക്കടൽ വിവാഹത്തിന് കഴിഞ്ഞ ദിവസം കോവളം സാക്ഷിയായി. കോവളം ഗ്രോബീച്ചിൽ മഹാരാഷ്ടക്കാരൻ നിഖിൽ പവാറും സ്ലോവാനിയക്കാരിയായ യൂനിക്ക പ്രോഗ്രാമുമാണ് ഈ അപൂർവ്വ നിമിഷം കോവളത്തിന് സമ്മാനിച്ചത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ആദ്യ ആഴക്കടൽ വിവാഹമാണ് ഇത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങി വരനും വധുവും മുങ്ങൽ ഉപകരണങ്ങളുമായി ആഴക്കടലിലേക്ക് ഊളിയിട്ടു. കടലിനടിയിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് വിവാഹ ചടങ്ങുകൾ ഒരുക്കിയത്. അവിടെ വെച്ച മോതിരം മാറ്റം നടന്നു. പിന്നീട് ശംഖുമാല പരസ്പരം ആണിയിച്ചു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ കടലിനടിയിലെ വേദിയിൽ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

സ്‌കൂബാ ഡൈവിങ് വിദഗ്ധനായ നിഖിൽ യൂനീക്കയെ രണ്ട് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഒടുവിൽ സൗഹൃദം വിവാഹത്തിലെത്തിയപ്പോൾ ചടങ്ങിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് രാജ്യത്ത് അത്യപൂർവ്വമായ ആഴക്കടൽ വിവാഹം എന്ന ആശയം തെരഞ്ഞെടുത്ത.

NO COMMENTS

LEAVE A REPLY