വ്യാജവാർത്ത സൃഷ്ടിച്ച് കലാപം നടത്താൻ സിപിഎം ശ്രമം – കുമ്മനം

strike

അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരാണിതെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശം പിണറായി സർക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അധികാരമേറ്റ് ഇത്ര ചുരുങ്ങിയകാലം കൊണ്ട് അഴിമതിക്കാരുടെയും ക്രിമിനലുകളുടേയും അഭയകേന്ദ്രമായ മറ്റൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ല. സ്വജനപക്ഷപാതവും അഴിമതിയും അക്രമവുമാണ് സർക്കാരിന്‍റെ മുഖമുദ്ര.

കൊലപാതക കേസിലെ പ്രതിയേയും അഴിമതിക്കേസിലെ പ്രതിയേയും ഇടവും വലവും ഇരുത്തിയാണ് മുഖ്യമന്ത്രിയുടെ ഭരണം. കുമ്മനം ആരോപിക്കുന്നു. കൊലക്കേസ് പ്രതിയെ സംരക്ഷിക്കുക വഴി കൊലപാതകം നടത്താൻ പാർട്ടിക്കാർക്ക് സന്ദേശം നൽകുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതു കൊണ്ടാണ് കണ്ണൂരിൽ ഇപ്പോഴും ബിജെപി പ്രവര്‍ത്തകർ അക്രമിക്കപ്പെടുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ യോഗ സ്ഥലത്തിന് സമീപം ആർഎസ്എസ് പ്രവർത്തകർ ബോംബെറിഞ്ഞെന്ന വ്യാജ വാർത്ത സൃഷ്ടിച്ച് സിപിഎം കണ്ണൂരിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ് എന്നും കുമ്മനം ആരോപിച്ചു.

NO COMMENTS

LEAVE A REPLY