Advertisement

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം; മത്സരപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

January 27, 2017
Google News 1 minute Read
model-residential-school

സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരും പഠനത്തില്‍ സമര്‍ഥരുമായ പട്ടികജാതി/വര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

അപേക്ഷാ ഫോറങ്ങള്‍ ഇടമലയാര്‍, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീ-മെട്രിക് ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നോ, മൂവാറ്റുപുഴ ജില്ല പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ സൗജന്യമായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്നതിനുളള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.

പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2016-17 അധ്യയന വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍  ഫെബ്രുവരി മൂന്നിന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ; ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍  സ്റ്റേഷന്‍, കാക്കനാട്, എറണാകുളം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആലുവ;ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍ 0485-2814957

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here