എരുമയോട്ടം; തമിഴ്‌നാട് മോഡൽ പ്രക്ഷോഭം കർണാടകയിലും

0
33

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം നടന്നതിന് സമാനമായി കർണാടകയിലും പ്രക്ഷോഭം. കർണാടകയുടെ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്ക് നിലനിൽക്കുന്ന നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ബംഗളുരുവിലും ഹുബ്ലിയിലുമാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.

നൂറ് കണക്കിന് പേരാണ് പലയിടങ്ങളിലായി പ്രതിഷേധത്തിൽ പങ്കെടുത്തത്. എരുമകളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി. നിരവധി വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു.

കംബളയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY