മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി

supreme court

മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കരുതെന്ന് സുപ്രീം കോടതി. മൂന്നാർ വുഡ്‌സ്, ക്ലൗഡ് 9 റിസോർട്ടുകൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

കൃഷി ചെയ്യാൻ നൽകിയ ഭൂമിയിൽ എങ്ങനെയാണ് റിസോർട്ട് നിർമ്മിക്കുക എന്ന് കോടതി റിസോർട്ട് ഉടമകളോട് ചോദിച്ചു. സർക്കാർ അനുവദിച്ച ആവശ്യങ്ങൾക്കാണ് ഭൂമി ഉപയോഗിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

NO COMMENTS

LEAVE A REPLY