കേരളത്തിലെ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക

0
99
indian

ഇരട്ടപ്പാത നിർമാണവും പാളത്തിലെ അറ്റകുറ്റ പണികളും

തീവണ്ടികൾക്ക് നാളെ നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ആറു ദീർഘദൂര വണ്ടികൾ നാളെ ( 28 ന് ) ആലപ്പുഴ വഴി വഴിതിരിച്ചുവിടും. ഏഴു പാസഞ്ചർ ട്രെയിനുകൾ പൂർണമായും അഞ്ചു പാസഞ്ചർ ട്രെയിനുകൾ ഭാഗികമായും റദ്ദു ചെയ്തിട്ടുണ്ട്. ദീർഘദൂര സർവീസുകളുൾപ്പെടെ ചില വണ്ടികൾ വൈകാനും സാദ്ധ്യതയുണ്ട്.

ഇരിങ്ങാലക്കുട ഭാഗത്ത് പാളത്തിലെ അറ്റ കുറ്റ പണികൾ

അമൃത എക്‌സ്പ്രസ് നാളെ (28) മുതൽ ഫെബ്രുവരി 6 വരെ വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ ആലുവ സ്റ്റേഷനിൽ 135 മിനിട്ടു നേരം പിടിച്ചിടും. ചെന്നൈ ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളത്തിനു ശേഷം രണ്ടര മണിക്കൂറോളം വൈകും.

NO COMMENTS

LEAVE A REPLY