തലശ്ശേരി ബോംബാക്രമണം; ആർഎസ്എസ്-ബിജെപി ഗൂഡാലോചന : വൈക്കം വിശ്വൻ

vaikam viswan

തലശ്ശേരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുപരിപാടിക്കിടെ ബോംബെറിഞ്ഞ നടപടിയെ അപലപിച്ച് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ.

പ്രകോപനം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനുള്ള ആർഎസ്എസ് – ബിജെപി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്നും വൈക്കം വിശ്വൻ പറഞ്ഞു.

ഇത്തരത്തിൽ ആക്രമണം വ്യാപിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും പ്രകോപനങ്ങളിൽ കുടുങ്ങാതെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY