രണ്ട് വയസ്സുള്ള കുഞ്ഞിനെ മാതാവ് രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ വഴക്കിനെ തുടർന്ന് മാതാവ് രണ്ട് വയസ്സുള്ള കുഞ്ഞിനെ രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഡൽഹിയിൽ ഭർതൃമാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നതിനിടയിൽ മാതാവ് കുഞ്ഞിനെ രണ്ടാം നിലയിൽനിന്ന് താഴേക്കെറിഞ്ഞത്.

തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ കുഞ്ഞ് എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ പിതാവ് നിതിൻ ഗുപ്ത നൽകിയ പരാതിയിൽ മാതാവ് സോനു ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽനിന്ന് സോനു കുഞ്ഞിനെ വലിച്ചെറിയുന്നതും മാതാപിതാക്കലോട് വഴക്കിടുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.

Subscribe to watch more

NO COMMENTS

LEAVE A REPLY