രാമക്ഷേത്ര നിർമ്മാണം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി യുപിയിൽ ബിജെപി

amit sha

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറങ്ങി. രാമക്ഷേത്ര നിർമ്മാണവും അറവ് ശാല നിരോധനം മുത്തലാഖിനെതിരായ പോരാട്ടം എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

സംസ്ഥാനത്തെ അറവ് ശാലകൾ നിരോധിക്കുമെന്നും മുത്തലാഖിനെക്കുറിച്ചുള്ള അഭിപ്രായം സ്‌കൂളുകളിൽനിന്നെടുത്ത് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായാണ് പത്രിക പ്രകാശനം ചെയ്തത്.

കഴിഞ്ഞ 15 വർഷമായി എസ്പിയും ബിഎസ്പിയും ചേർന്ന് ഉത്തർപ്രദേശിനെ കൊള്ളയടിക്കുകയാണെന്നും ഇതിന് മാറ്റം വരണമെന്നും പ്ത്രിക പ്രകാശനം ചെയ്ത് അമിത് ഷാ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews