Advertisement

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എൻട്രൻസ് പരിശീലനം

January 28, 2017
Google News 1 minute Read
entrance neet result stay KERALA engineering rank list published govt begins neet exam coaching centres

2016-17 വര്‍ഷം പ്‌ളസ് ടു സയന്‍സ് വിഷയത്തില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്  സൗജന്യ ഭക്ഷണ-താമസ സൗകര്യത്തോടെ മാര്‍ച്ച് മുതല്‍ ഏപ്രില്‍  വരെ. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വച്ച് പാലാ ബ്രില്ല്യന്‍സ് സ്റ്റഡി സെന്റര്‍ മുഖാന്തരം പ്രത്യേക  പ്രവേശന പരീക്ഷാ പരിശീലനം നടത്തും.

2016-ലെ ഒന്നാം വര്‍ഷ പരീക്ഷയിലും, 2016 ഡിസംബര്‍ മാസത്തിലെ രണ്ടാം വര്‍ഷ അര്‍ദ്ധവാര്‍ഷിക പരീക്ഷയിലും വിജയം കൈവരിച്ചവരും 2017 ലെ എന്‍ട്രന്‍സ് പരീക്ഷക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുമായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര് , രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ജാതി, വാര്‍ഷിക വരുമാനം, മേല്‍ പരാമര്‍ശിച്ച പരീക്ഷകളുടെ റിസള്‍ട്ട്, ഫോണ്‍ നമ്പര്‍  എന്നിവ അടങ്ങിയ അപേക്ഷ ഫെബ്രുവരി 17-ന്  മുന്‍പ് ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ,.മൂവാറ്റുപുഴ – 686669, എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 0485-2814957

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here