കംബളയ്ക്ക് അനുമതി ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തം

KAMBALA

കർണാടകയിലെ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മംഗളുരു, ഉഡുപ്പി മേഖലയിലാണ് പ്രക്ഷോഭം കനക്കുന്നത്. ഇന്ന് മൂടബിദ്രിയിൽ 20000 ഓലം ആളുകൾ പങ്കെടുക്കുന്ന റാലിയും പ്രതിഷേധ കംബളയും നടക്കും.

രണ്ട് വർഷം മുമ്പ് മൃഗസംരക്ഷണ സംഘടനയായ പെറ്റ നൽകിയ ഹർജിയിലാണ് കർണാടക ഹൈക്കോടതി കംബള നിരോധിച്ചത്. കംബളയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY