സഞ്ജയ് ലീലാ ബൻസാലിയ്ക്ക് നേരെ രജ് പുത് കർണി സേനയുടെ ആക്രമണം

sanjay

ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയ്ക്ക് നേരെ രജ് പുത് കർണി സേനയുടെ ആക്രമണം. ബൻസാലിയുടെ പുതിയ സിനിമയായ പത്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് വെള്ളിയാഴ്ച ഒരു സംഘം ആളുകൾ അദ്ദേഹത്തെ ആക്രമിച്ചത്.

ആക്രമികൾ ബൻസാലിയെ മർദ്ദിക്കുകയും സിനിമാ സെറ്റ് നശിപ്പിക്കുകയും ചെയ്തു. പത്മാവതിയിലൂടെ ചരിത്രത്തെ വളച്ചൊടിക്കുവെന്ന് ആരോപിച്ചാണ് രജ്പുത് കർണി സേന പ്രവർത്തകർ സംഘം ചേർന്ന് അക്രമം അഴിച്ചുവിട്ടത്.

രാജസ്ഥാനിലെ ജയ്ഗഢ് ഫോർട്ടിൽ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംങവം. സിനിമയുടെ സെറ്റും ഉപകരണങ്ങളും നശപ്പിച്ച അക്രമികൾ സംഭവങ്ങ ളെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തെതുടർന്ന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ആരും പരാതി നൽകാത്തതിനെ തുടർന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

 

 

NO COMMENTS

LEAVE A REPLY