ജോലി വാഗ്ദാനം ചെയ്ത് പീഡനം; മുഖ്യ പ്രതികൾ ഒളിവിൽ

sexually abuse

എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു. കൊച്ചിയിലെ ഫ്‌ളാറ്റിൽ നാൽപ്പത് ദിവസത്തോളം തടവിൽവച്ച് പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ പരാതി നൽകി. കേസിൽ പ്രതിയായ പറവൂർ നായരമ്പലം സ്വദേശി അഭിഷ് (28)നെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികളായ ഏഴ് പേർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. എട്ട് പേരാണ് കേസിൽ പ്രതികൾ.

ഒന്നാം പ്രതി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ഷൈനിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ജോലി വാഗ്ദാനം ചെയ്താണ് ഷൈൻ എറണാകുളത്ത് എത്തിച്ചത്. ഫഌറ്റിൽനിന്ന് മറ്റ് ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ചതായും ദൃശ്യങ്ങൾ മൊബൈൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം നടത്തിവരികയാണെന്ന് എറണാകുളം നോർത്ത് സി ഐ ടി ബി വിജയൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY