ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകും: രാഹുൽ ഗാന്ധി

0
32
rahul akhilesh

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. യുപിയിലെ എസ്പി കോൺഗ്രസ് സഖ്യം ജനങ്ങൾക്കുള്ള ഉത്തരമാണെന്നും രാഹുൽ വ്യക്തമാക്കി.

എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ ആദ്യ സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ സഖ്യം മാത്രമല്ല, തനിക്ക് അഖിലേഷുമായി മുമ്പും സൗഹൃദമുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. പുരോഗതി, സമൃദ്ധി, സമാധാനം എന്നതാണ് സഖ്യത്തിന്റെ മുദ്രാവാക്യമെന്ന് അഖിലേഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY