അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; എം എം മണി

mani about protest

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അതിന്റെ പേരിൽ ഉണ്ടാകുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും കേന്ദ്രം അതിരപ്പിള്ളിക്കായി നൽകിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി വകുപ്പ് കടന്നുപോകുന്ന തെന്നും 70ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും പറഞ്ഞ മന്ത്രി ചെറുകിട ജലവൈദ്യുത പദ്ധതികളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

പവർക്കട്ട് ഒഴിവാക്കാനാണ് ശ്രമമെന്നും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY