പ്രചാരണത്തിന് ഇറങ്ങണോ എന്നത് പ്രിയങ്ക തീരുമാനിക്കട്ടെ : രാഹുൽ ഗാന്ധി

priyanka - rahul

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സമാജ്വാദി സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്കയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

ഉത്തർ പ്രദേശ് റാലിയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  പ്രിയങ്ക തനിക്കും താൻ പ്രിയങ്കയ്ക്കും പിന്തുണ നൽകുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY