രാഹുൽഗാന്ധിയാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് വിജയ് ബഹുഗുണ

vijay bhahuguna

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടുകളാണ് താൻ പാർട്ടി വിടാൻ കാരണമെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ. തനിക്ക് പറയാനുള്ളത് കേൾക്കാൻപോലും രാഹുൽ ഗാന്ധി തയ്യാറായില്ലെന്നും ബഹുഗുണ പറഞ്ഞു.

കോൺഗ്രസ് വിട്ട് ബഹുഗുണ ബിജെപി പാളയത്തിലേക്കാണ് ചേക്കേറിയത്. മാന്യമായ പെരുമാറ്റമാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ളതെന്നും കോൺഗ്കസ് വിട്ട് വരുന്നവർക്ക് സീറ്റ് നൽകാമെന്ന് ബിജെപി ഉറപ്പ് നൽകിയിരുന്നെന്നും ബഹുഗുണ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY